കോട്ടയം : കർഷകത്തൊഴിലാളി ക്ഷേമനിധി ആനകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.കെ.എം.യു (എ.ഐ.ടി.യു.സി) നാട്ടകം വില്ലേജ് കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കിഷോർ കെ.ഗോപാൽ അദ്ധ്യക്ഷത വഹിച്ചു.