paster

കറുകച്ചാൽ: പ്രാർത്ഥനയ്ക്ക് എത്തിയ വീട്ടിലെ യുവതിയുമൊത്ത് മുങ്ങിയ പാസ്റ്റർ പിടിയിലായി. ചാമംപതാൽ സ്വദേശിയായ 58കാരനെയാണ് കറുകച്ചാൽ പൊലീസ് പൊൻകുന്നത്തു നിന്ന് പിടികൂടിയത്. ആറുമാസം മുൻപാണ് പാസ്റ്റർ യുവതിയുടെ വീട്ടിൽ പ്രാർത്ഥനയ്ക്ക് എത്തിയത്. പിന്നീട് യുവതി പാസ്റ്ററുമായി ഫോണിൽ നിരന്തരം ബന്ധപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു. യുവതിയ്ക്ക് വിവാഹാലോചനകൾ വരാൻ തുടങ്ങിയതോടെ ഒക്ടോബർ 27 ന് പാസ്റ്റർ മുണ്ടക്കയത്ത് എത്തി. ഇരുവരുടെയും മൊബൈൽ ഫോണുകൾ വിറ്റശേഷം തമിഴ്‌നാട്ടിലേക്ക് കടന്നു.
ഇവിടെ വച്ച് പാസ്റ്ററുടെ ബൈക്കും വിറ്റു. കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജുകളിലാണ് ഇവർ കഴിഞ്ഞത്. യുവതിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. യുവതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാസ്റ്ററുമായി യുവതിക്ക് അടുപ്പമുള്ളതായി കണ്ടെത്തുകയായിരുന്നു.