auto
കത്തിയ ഓട്ടോറിക്ഷ

കട്ടപ്പന: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. ഉപ്പുതറ കൈതപ്പതാൽ കാരിക്കാക്കുന്നേൽ കെ.കെ.റെജിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് തിങ്കളാഴ്ച രാത്രി അഗ്‌നിക്കിരയായത്. വീട്ടിലേക്ക് കയറ്റാൻ കഴിയാത്തതിനാൽ പാതയോരത്താണ് ഓട്ടോറിക്ഷ പാർക്ക് ചെയ്തിരുന്നത്. ചൊവ്വാഴ്ച രാവിലെ എത്തിയപ്പോൾ വാഹനം പൂർണമായി കത്തിനശിച്ച നിലയിലായിരുന്നു. തുടർന്ന് ഉപ്പുതറ പൊലീസിൽ പരാതി നൽകി. ഓട്ടോറിക്ഷയ്ക്ക് ഇൻഷുറൻസ് ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ മർദിച്ച കേസിൽ റിമാൻഡിലായിരുന്ന റെജി ഏതാനും ദിവസം മുമ്പാണ് തിരികെയെത്തിയത്.