bjp

കോട്ടയം : എൻ.ഡി.എയ്ക്ക് ജില്ല,​ ബ്ളോക്ക് പഞ്ചായത്തുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളായി. ഇന്ന് ഉച്ചകഴിഞ്ഞ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്നലെ നടന്ന എൻ.ഡി.എ യോഗത്തിലാണ് സീറ്റുകൾ ധാരണയായത്.

ബി.ജെ.പി 18 ഡിവിഷനുകളിലും, ബി.ഡി.ജെ.എസ് നാല് സീറ്റുകളിലുമാണ് മത്സരിക്കാൻ ധാരണ. കുമരകം, കുറിച്ചി, വൈക്കം, എരുമേലി ഡിവിഷനുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കാൻ ധാരണയെത്തിയത്. എരുമേലിയിൽ ബി.ഡി.ജെ.എസ് മണ്ഡലം വൈസ് പ്രസിഡന്റ് വി.ആർ.രത്നകുമാറും കുമരകത്ത് ബി.ഡി.എം.എസ് ജില്ലാ കമ്മിറ്റി അംഗം ജാൻസി ഗണേഷും, വൈക്കത്ത് മണ്ഡലം വൈസ് പ്രസിഡന്റ് രമാ സജീവുമാണ് മത്സരിക്കുക. കുറിച്ചി ഡിവിഷനിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഇന്ന് പരിഹരിച്ചാവും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. ബി.ജെ.പിയുടെയും യുവമോർച്ചയുടേയും ജില്ലാ ഭാരവാഹികൾ മത്സര രംഗത്തുണ്ട്. പൂഞ്ഞാറിൽ ഷോൺ ജോർജിനെതിരെ ജില്ലാ സെക്രട്ടറി വി.സി.അജികുമാർ മത്സരിക്കും. അജികുമാർ മുൻ മണ്ഡലം പ്രസിഡന്റ് കൂടിയാണ്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ,​ ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമലശേരി തുടങ്ങിയവരും പട്ടികയിലുണ്ട്.