വൈക്കം: മുന്നാക്ക സമുദായ ഐക്യമുന്നണിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തി. പി.എസ്.സി അനുവദിച്ച 10 ശതമാനം ഇ.ഡബ്ല്യൂ.എസ് സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, മുന്നാക്ക ക്ഷേമവകുപ്പ് രൂപീകരിക്കുക, ഇ.ഡബ്‌ള്യൂ.എസ് സംവരണത്തിന് നോൺ ക്രീമിലെയർ പരിധി ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. യോഗക്ഷേമസഭ പ്രസിഡന്റ് വാസുദേവൻ പോറ്റി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കൃഷ്ണൻ നമ്പൂതിരി, അജിതൻ നമ്പൂതിരി, ജയചന്ദ്ര കമ്മത്ത്, പുഷ്പക സമുദായ സഭ പ്രസിഡന്റ് നാരായണൻ ഉണ്ണി, ക്ഷത്രിയസഭ പ്രസിഡന്റ് ഹരിനന്ദന വർമ്മ, സെക്രട്ടറി പ്രേമചന്ദ്ര വർമ്മ, രാജേന്ദ്രവർമ്മ എന്നിവർ പ്രസംഗിച്ചു.