വൈക്കം: പരിസ്ഥിതി സംരക്ഷണ ദൗത്യസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സെമിനാറും പൊതുജനങ്ങൾക്ക് ശുചീകരണ കിറ്റുകളും വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജീഷ് നെടുബ്രക്കാട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി മുഹമ്മദ് വൈക്കം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.മന്മഥൻ വയലാർ,ബി.സന്തോഷ്,പി.കെ.രതീഷ് കുമാർ,അജിത തൃപ്പൂണിത്തുറ,വിഷ്ണു വൈക്കം എന്നിവർ പ്രസംഗിച്ചു.