കാഞ്ഞിരപ്പള്ളി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 15 ലക്ഷം രൂപയുടെ സ്വർണജയന്തി ഫെലോഷിപ്പിന് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ.വിജയകുമാർ എസ്.നായർ അർഹനായി. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അതിൽ അന്തരീക്ഷത്തിലെ പൊടിപടലങ്ങൾക്കുള്ള പങ്കിനെ കുറിച്ചുമുള്ള പഠനത്തിനാണ് പുരസ്‌കാരം. പ്രതിവർഷം മൂന്നുലക്ഷം രൂപവീതം അഞ്ചുവർഷത്തേക്കാണ് ഫെലോഷിപ്പ്. പാറത്തോട് തുണ്ടത്തിൽ ശിവദാസൻ നായരുടെയും വിജയമ്മയുടെയും മകനാണ്. പാറത്തോട് ഇഞ്ചംപള്ളിൽ ജ്യോതി പ്രകാശാണ് ഭാര്യ.