കറുകച്ചാൽ: കങ്ങഴ പത്തനാട് ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് ശനിയാഴ്ച ദീപാവലി മഹോത്സവവും ദീപ കാഴ്ചയും ദദ്ര വിളക്കമ്മയ്ക്ക് ആയിരം ദീപ സമർപ്പണവും നടക്കും.കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ചടങ്ങുകൾക്ക് മധു ദേവാനന്ദ തിരുമേനികൾ മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് 6 ന് തിരുവാഭരണ പാത സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുഴിക്കാല ആയിരം ദീപ സമർപ്പണത്തിന്റെ അഗ്‌നി പ്രോജ്ജ്വലന കർമ്മം നിർവഹിക്കും. തുടർന്ന് മധുര പലഹാര സമർപ്പണം.