പൊൻകുന്നം: ചിറക്കടവ് സർവീസ് സഹകരണ ബാങ്കിൽ വൈസ് പ്രസിഡന്റ് കേരളാ കോൺഗ്രസ് (എം) ലെ ലാ ജി മാടത്താനികുന്നേലിനെതിരെ അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നല്കി. കോൺഗ്രസ് (ഐ) ലെ അഞ്ച് അംഗങ്ങളാണ് നോട്ടീസ് നല്കിയിരിക്കുന്നത്. കേരളാ കോൺഗ്രസ് (എം) ഇടതുമുന്നണയിൽ പ്രവേശിച്ചതാണ് അവിശ്വാസത്തിന് കാരണമായി പറയുന്നത്. ഈ മാസം 17ന് അവിശ്വാസപ്രമേയം ചർച്ച ചെയ്യുന്നതിനായി കമ്മറ്റി അംഗങ്ങൾക്ക് നോട്ടീസ് നല്കിയിരിക്കുകയാണ്.