കോട്ടയം: എം.ബി ശ്രീകുമാർ ചെയർമാനും, എം.പി സെൻ കൺവീനറായും പ്രവർത്തിച്ചുവന്ന എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വിപുലീകരിച്ചു. ലാലിറ്റ് എസ്.തകടിയേലാണ് പുതിയ വൈസ് ചെയർമാൻ. പുതുതായി നാല് അംഗങ്ങളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി വിപുലീകരിച്ചത്. എം.ആർ ഉല്ലാസ് മതിയത്ത് പൂഞ്ഞാർ, അരുൺ കുളംമ്പള്ളിൽ മൂന്നാംതോട്,സി.ടി രാജൻ അക്ഷര രാമപുരം , വി.കെ ഗിരീഷ്‌കുമാർ മീനച്ചിൽ എന്നിവരെയാണ് അംഗങ്ങളായി തിരഞ്ഞെടുത്തത്.