അടിമാലി: കാണാതായ പശുവിനെ തേടി ഇറങ്ങിയ വീട്ടമമ്മ കാട്ടനയുടെ ചവിട്ടേറ്റ് മരിച്ചു. മാമലങ്കണ്ടം വാഴയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ നളിനി (55) യാണ് മരിച്ചത്. .ഇന്നലെ രാവിലെ 8 മണിയോടെ കാണാതായ പശുവിനെ തേടി വീടിന് സമീപമുള്ള വനത്തിൽ കൃഷ്ണൻകുട്ടിയുംഭാര്യ നളിനിയും ചേർന്ന് അന്വേഷിക്കാൻ രണ്ട് ദിക്കുകളിലേയ്ക്ക് പോയി. കൃഷ്ണൻകുട്ടി ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിൽ തിരികെ എത്തിയത്. അപ്പോൾ നളിനി തിരിച്ചെത്തിയിരുന്നില്ല.ഇതോടെ കൃഷ്ണൻകുട്ടിയും അയൽവാസികളും ചേർന്ന് നളിനിയെ തേടി വനത്തിലേക്ക് പോയി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് നളിനിയുടെ മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റു തലയുടെ ഭാഗം തകർന്നിരുന്നു. അടിമാലി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച്മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.മക്കൾ.ഷിനോ, രമ്യ.മരുമക്കൾ: രമ്യ, പ്രദീപ്.