കട്ടപ്പന: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കട്ടപ്പന നഗരസഭ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ സർവകക്ഷി യോഗത്തിൽ ധാരണ. കൊട്ടിക്കലാശം, ജാഥ എന്നിവ ഒഴിവാക്കണം. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനം മാത്രമേ പാടുള്ളൂ. പൊതുയോഗങ്ങൾ നടത്തുന്നതിന് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം. ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തിൽ പ്രചരണം പാടില്ല. പാസ് ലഭിക്കുന്ന വാഹനങ്ങൾ നിർദ്ദിഷ്ട ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. യോഗത്തിൽ വരണാധികാരിയും മൂന്നാർ എൽ.എ. ഡെപ്യൂട്ടി കളക്ടറുമായ അലക്‌സ് മാത്യു അദ്ധ്യക്ഷത വഹിച്ചു.