കൊഴുവനാൽ :പഞ്ചായത്തിലെ പതിമൂന്നു വാർഡുകളിലും യു.ഡി.എഫിൽ ധാരണയായി. കേരള കോൺഗ്രസ് എം 7 സീറ്റിലും, കോൺഗ്രസ് 6സീറ്റിലും മത്സരിക്കും. 11വാർഡിലെ സ്ഥാനർഥികളെയും പ്രഖ്യാപിച്ചു.. സ്ഥാനാർഥികളുടെ ഭവന സന്ദർശനം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച മുതൽ വാർഡ് കൺവെൻഷനുകൾ ആരംഭിക്കും. തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മണ്ഡലം തല കമ്മിറ്റിക്ക് രൂപം നൽകി. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി പൂറ്റ നാനിക്കൽ അദ്ധ്യക്ഷനായിരുന്നു., മുൻ ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടക്കൽ, ജസ്റ്റിൻ മാർട്ടിൻ, ജോസി പോയ്കയിൽ, എം. എം തോമസ് മണിയങ്ങാട്ട്, ശ്രീകുമാർ തെക്കേടത്ത്, മേരിക്കുട്ടി ജോർജ് കൊച്ചുമണ്ണൂർ,ലില്ലി കുട്ടി മാണി പന്തലാനി ക്കൽ,ഷാർലറ്റ് ജോസഫ്, സജി തകിടിപ്പുറം, പി.സി ജോർജ് പുളിക്കൽ, ഷാജി ഗണപതിപ്ലാക്കൽ, ടോമി പെരുമ്പള്ളിൽ സുനിൽ മറ്റം,ഇമ്മനുവേൽ നെടുമ്പുറം, പി.കെ തോമസ് പൂവത്തിനാൽ, ആന്റണി വട്ടകുന്നേൽ എന്നിവർ പ്രസംഗിച്ചു.