കോട്ടയം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ രണ്ടുദിവസത്തെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു. 30/11/2015 ന് ശേഷം സർവീസിൽ നിന്ന് വിരമിച്ച എക്‌സ് സർവീസ്, എക്‌സ് പാരാമിലിറ്ററിഫോഴ്‌സ്, എക്‌സ് പൊലീസ് എന്നിവർക്ക് അപേക്ഷിക്കാം. എൻ.സി.സി കേഡറ്റുകൾക്കും അപേക്ഷിക്കാം. അപേക്ഷാഫോം ജില്ലാ പൊലീസ് ഓഫീസിലും, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ എന്നീ ഡിവൈ.എസ്.പി ഓഫീസുകളിലും ലഭ്യമാണ്. താത്പര്യമുള്ളവർ 16 ന് മുൻപായി അതാത് ഡിവൈ.എസ്.പി ഓഫീസുകളിൽ എത്തണം.