അടിമാലി: ഭൂപതിവ് ചട്ടങ്ങൾ കാലോചിതമായി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടിമാലിയിൽ സത്യാഗ്രഹ സമരം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എൻ.ദിവാകരൻ ഉദ്ഘാടനം ചെയ്തു.ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് ജില്ലയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന 2019 ഓഗസ്റ്റ് 22 ലെ സർക്കാർ ഉത്തരവ് പിൻവലിക്കുന്നവരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സമരം തുടരും എന്ന് കെ.എൻ. ദിവാകാരൻ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കെ.പി.ജോയി അദ്ധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ കെ.പി ഹസൻ, കെ.ആർ വിനേദ്, സണ്ണി പൈമ്പള്ളി, യൂണിറ്റ് പ്രസിഡന്റ് പി.എം.ബേബി, സാന്റി മാത്യു ,ഡയസ് പുല്ലൻ, പി.പി.പുരുഷൻ എന്നിവർ പ്രസംഗിച്ചു.