പാലാ : മകളുടെ വീട്ടിലെത്തിയ പിതാവ് കിണറ്റിൽ വീണ് മരിച്ചു. തീക്കോയി ഞണ്ടുകല്ല് പറത്തറയിൽ അശോകൻ (63) ആണ് മരിച്ചത്. മുത്തോലിയിലുള്ള മകളുടെ വീട്ടിലായിരുന്നു അപകടം. ബുധനാഴ്ച രാവിലെ 10 ന് മരം മുറിക്കുന്നതിനിടെ ഉപയോഗശൂന്യമായ കിണറ്റിൽ വീഴുകയായിരുന്നു. പാലായിൽ നിന്ന് ഫയർഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം മെഡിക്കൽകോളജ് മോർച്ചറിയിൽ. ഭാര്യ: ശോഭന വടയാർ പൊന്റയിൽ കുടുംബാഗം. മക്കൾ : ആശ ,അനിറ്റ, അനു. മരുമക്കൾ: സുരേഷ് മാന്താനത്ത്, സുനിൽ. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.