viswan

കോട്ടയം: കേന്ദ്ര അന്വേഷണ ഏജൻസികളുടെ സങ്കുചിത രാഷ്ട്രീയം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറയുന്നതു പോലെയാണ് കേന്ദ്ര ഏജൻസികൾ ചെയ്യുന്നത്. ഞങ്ങൾ ആദ്യം പറഞ്ഞതു പോലെയായില്ലേ കേസ് അന്വേഷണമെന്ന് ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ പറയുന്നത് ഇതിന് തെളിവാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന് കോട്ടയം പ്രസ്ക്ലബ്ബിന്റെ തദ്ദേശം 2020 പരിപാടിയിൽ വൈക്കം വിശ്വൻ പറഞ്ഞു.

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനാണെന്നതു കൊണ്ട് പ്രത്യേക സംരക്ഷണമൊന്നും ബിനീഷിന് നൽകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.