chandi-oommen-

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാധിനിത്യം കൊടുക്കാത്ത പശ്ചാത്തലത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും പുതുപ്പള്ളി ഡിവിഷനിലേക്ക് ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ കോട്ടയം ഡി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു

യുവാക്കൾക്ക് നേതൃത്വം വേണ്ടത്ര പ്രാധാന്യം നൽകാത്ത സാഹചര്യത്തിൽ താൻ മത്സരിക്കുന്നതിൽ ഔചിത്യക്കുറവ് ഉണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓരോ ജില്ലയിലും നേരിട്ടെത്തി ആവശ്യമുന്നയിച്ചിട്ടും യുവാക്കൾക്ക് പരിഗണന ലഭിച്ചില്ല. യു.ഡി.എഫ് പുനർ വിചിന്തനം നടത്തണം. പാർട്ടി പരിഹാരം കാണും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.