pala

പാലാ: പാലാ മുനിസിപ്പാലിറ്റിയിലെ യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് കുര്യാക്കോസ് പടവനായിരിക്കും യു.ഡി.എഫിനെ നയിക്കുക. 26 സീറ്റുകൾ കോൺഗ്രസും കേരളാ കോൺഗ്രസും തുല്യമായി പങ്കിട്ടു. യു.ഡി.എഫിന് അനുകൂലമായ രാഷട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും വാർഡുകളിലെ സ്ഥാനാർത്ഥി നിർണയം ഉടൻ പൂർത്തിയാക്കുമെന്നും കുര്യാക്കോസ് പടവനും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീഷ് ചൊള്ളാനിയും അറിയിച്ചു.