ചങ്ങനാശേരി: എൽ.ഡി.എഫിന്റെ ഘടകക്ഷിയായ കേരള കോൺഗ്രസ് (സ്‌കറിയ തോമസ് ) ചങ്ങനാശേരി നഗരസഭയിൽ തനിച്ച് മത്സരിക്കുമെന്ന് ജില്ല പ്രസിഡന്റ് അഡ്വ ബോബൻ ടി തെക്കേൽ അറിയിച്ചു. സീറ്റ് വിഭജന ചർച്ചയിൽ തങ്ങളുടെ പാർട്ടിയെ എൽ.ഡി.എഫ് അവഗണിച്ചതിൽ പ്രതിഷേധിച്ചാണിത്. നഗരസഭയിൽ സീറ്റ് നിഷേധിച്ചത് കൂടാതെ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ജയിച്ച സീറ്റു പോലും തരില്ലെന്ന നിലപാട് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.