lorry

കറുകച്ചാൽ: അനധികൃതമായി മണ്ണും പാറ ഉത്പന്നങ്ങളും കടത്തിയ ഏഴ് ലോറികൾ കറുകച്ചാൽ പൊലീസ് പിടികൂടി. ചങ്ങനാശേരി ഡി.വൈ.എസ്.പിയുടെ നിർദേശത്തെ തുടർന്ന് ഇന്നലെ പുലർച്ചെ മുതൽ നടത്തിയ പരിശോധനയിലാണ് ലോറികൾ പിടികൂടിയത്. റാന്നി, പത്തനംതിട്ട, എരുമേലി ഭാഗങ്ങളിൽ നിന്നും ലോഡുമായി ആലപ്പുഴ ഭാഗത്തേക്ക് പോയ ലോറികളാണ് പിടിച്ചെടുത്തത്. പി.ഡബ്ലി.യു.ഡി വർക്ക് എന്ന വ്യാജ സ്റ്റിക്കർ പതിച്ചായിരുന്നു ലോറികൾ ഓടിയിരുന്നത്. പാസോ രേഖകളോ ഉണ്ടായിരുന്നില്ല. മണ്ണെടുപ്പ് അനധികൃതമാണോയെന്ന് ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കറുകച്ചാൽ സി.ഐ കെ.എൽ സജിമോൻ, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ രാജഗോപാൽ, സി.പി.ഒ രതീഷ്, എ.എസ്.ഐ വിഷ്ണു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്കി.