കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം 2129ാം നമ്പർ ചീന്തലാർ ശാഖയോഗത്തിന്റെ പുതിയ ഓഫീസ് മന്ദിരം തുറന്നു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച വായനശാല യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ. ക്ലബ് സെക്രട്ടറി കെ.പി. ബിനീഷ്, ശാഖ ഭാരവാഹികൾ, പോഷക സംഘടന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.