poth

ഏറ്റുമാനൂർ: അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വിരണ്ടോടി ഏറ്റുമാനൂർ നഗരത്തിൽ രണ്ട് മണിക്കൂർ പരിഭ്രാന്തി സൃഷ്ടിച്ചു. ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സിക്ക് സമീപം പ്രവർത്തിക്കുന്ന അറവുശാലയിലേക്ക് എത്തിച്ച പോത്താണ് വിരണ്ടോടിയത്.
ലോറിയിൽ നിന്നും ഇറക്കുന്നതിനിടെയാണ് പോത്ത് വിരണ്ടത്. എം.സി റോഡിലൂടെ ഓടിയ പോത്ത് പാറോലിക്കൽ കവലയിലുള്ള ടൈൽ വില്പനശാലയിലെ ഗോഡൗണിലേക്ക് കയറി. തുടർന്ന് ലോറി കുറുകെ ഇട്ട് ഗേറ്റ് അടച്ചു. മറ്റക്കര സ്വദേശി സാജു സാഹസികമായി പോത്തിന്റെ തലയിലൂടെ കുടുക്കിട്ടു. തുടർന്ന് രാവിലെ 10 മണിയോടെ ഫയർഫോഴ്‌സിന്റെ നേതൃത്തിൽ പിടിച്ചുകെട്ടുകയായിരുന്നു. കോട്ടയം ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസറായ ഉദയഭാനു, ഷാബു എന്നിവരുടെ നേതൃത്വത്തിലാണ് പോത്തിനെ പിടിച്ചുകെട്ടിയത്.