forensic

കോ​ട്ട​യം ​:​ ​ജി​ല്ല​യി​ലെ​ ​ആ​ദ്യ​ത്തെ​ ​ഫോ​റ​ൻ​സി​ക് ​ലാ​ബ് ​ഏ​റ്റു​മാ​നൂ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​സ്ഥാ​പി​ക്കും.​ ​ഇ​തി​നാ​യി​ ​സ്ഥ​ലം​ ​അ​ള​ന്ന് ​തി​രി​ക്ക​ൽ​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി.​ ​ലാ​ബ് ​വ​രു​ന്ന​തോ​ടെ​ ​ജി​ല്ല​യി​ലെ​ ​ഫോ​റ​ൻ​സി​ക് ​സാ​മ്പി​ൾ​ ​പ​രി​ശോ​ധ​ന​ ​വേ​ഗ​ത്തി​ൽ​ ​പൂ​ർ​ത്തി​യാ​ക്കാ​ക്കാം.​ ​തി​രു​വ​ന​ന്ത​പു​രം,​ ​തൃ​ശൂ​ർ,​ ​ക​ണ്ണൂ​ർ,​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​ക​ളി​ലാ​ണ് ​നി​ല​വി​ൽ​ ​ഫൊ​റ​ൻ​സി​ക് ​ലാ​ബു​ക​ൾ​ ​ഉ​ള്ള​ത്. ഏ​റ്റു​മാ​നൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജം​ഗ്ഷ​നി​ൽ​ ​എം.​സി​ ​റോ​ഡി​ന് ​സ​മീ​പ​മാ​ണ് ​ഏ​റ്റു​മാ​നൂ​ർ​ ​പൊ​ലീ​സ് ​ഓ​ഫീ​സ്. ഇ​വി​ടെ​ ​മൂ​ന്ന് ​ഏ​ക്ക​ർ​ ​സ്ഥ​ല​മാ​ണു​ള്ള​ത്.​ ​ഇ​വി​ടെ​ ​സ്റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​റു​ടെ​ ​കാ​ര്യാ​ല​യം,​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ,​ ​ജ​ന​മൈ​തി​ ​കാ​ര്യാ​ല​യം,​ ​ആ​ധു​നി​ക​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​മു​റി,​ ​വി​ര​ല​ട​യാ​ള​ ​വി​ദ​ഗ്ധ​രു​ടെ​ ​ഓ​ഫീ​സ് ​എ​ന്നി​വ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.​ ​ആ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളി​ൽ​ ​സ്റ്റേ​ഷ​ൻ​ ​സ​മു​ച്ച​യം​ ​നി​ർ​മാ​ണ​ത്തി​നു​ ​സ്ഥ​ലം​ ​ഉ​ണ്ടെ​ങ്കി​ലും​ ​സ​ർ​ക്കാ​ർ​ ​ഫ​ണ്ട് ​അ​നു​വ​ദി​ച്ചെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​നി​ർ​മാ​ണം​ ​ന​ട​ക്കൂ.

സ്ഥ​ല​പ​രി​മി​തി​ ​
പ്ര​ശ്‌​നം

ലാ​ബി​നാ​യി​ ​കെ​ട്ടി​ടം​ ​വി​ട്ടു​ ​കൊ​ടു​ക്കു​ന്ന​തോ​ടെ​ ​സ്റ്റേ​ഷ​നി​ൽ​ ​സ്ഥ​ല​പ​രി​മി​തി​ ​പ്ര​ശ്ന​മാ​യി​ ​മാ​റും.​ 3500​ ​ച​തു​ര​ശ്ര​ ​അ​ടി​യു​ള്ള​ ​ര​ണ്ടു​ ​നി​ല​യി​ലാ​യാ​ണ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ 65​ ​പൊ​ലീ​സു​കാ​ർ​ ​ജോ​ലി​ ​ചെ​യ്യു​ന്നു.​ ​ഹാ​ൾ​ ​ഉ​ൾ​പ്പെ​ടെ​ 9​ ​മു​റി​ക​ളാ​ണ് ​താ​ഴ​ത്തെ​ ​നി​ല​യി​ൽ​ ​ഉ​ള്ള​ത്.​ ​മു​ക​ളി​ല​ത്തെ​ ​നി​ല​യി​ലു​ള്ള​ ​മു​റി​ ​വി​ശ്ര​മി​ക്കാ​നും​ ​മ​റ്റും​ ​ഉ​പ​യോ​ഗി​ക്കു​ന്നു.​ മുറികൾ തിങ്ങിനിറഞ്ഞ് ശൗ​ചാ​ല​യ​ത്തി​നു ​മു​ന്നിൽ​ ​പോ​ലും​ ​മേ​ശ​ ​ഇ​ട്ടാ​​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ത്.