vitha

കുറിച്ചി : ഇരുപത്തിയഞ്ച് വർഷക്കാലത്തിലധികമായി തരിശ് കിടന്ന ചിറവംമുട്ടം നങ്ങ്യാകരി പാടശേഖരത്തിൽ വിതഉത്സവം നടത്തി. കേരള കർഷകസംഘം ചങ്ങനാശേരി ഏരിയ സെക്രട്ടറി അഡ്വ ജോസഫ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. മനോജ് ജോർജ്ജ് മുളപ്പൻചേരി,കൃഷി ഓഫീസർ പ്രസന്നകുമാർ,കേരള കർഷകസംഘം ഏരിയ പ്രസിഡന്റ് എം എൻ മുരളീധരൻ നായർ,കർഷകസംഘം മേഖലാ ഭാരവാഹികളായ പി.കെ അനിൽകുമാർ,ടി.വി അജിമോൻ,അഡ്വ കെ പി പ്രശാന്ത്,ഇത്തിത്താനം ജനതാ സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്,പാടശേഖരസമിതി കോ ഓർഡിനേറ്റർ ബിജു എസ്.മേനോൻ എന്നിവർ പങ്കെടുത്തു.