sndp

കുമരകം: ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിരുപ്പുകാലാ ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിൽ ശ്രീനാരായണ കൺവൻഷന് തുടക്കമായി. ചെയർമാൻ എം.കെ പൊന്നപ്പൻ പതാക ഉയർത്തി. മുൻ സാഹിത്യ അക്കാദമി അംഗം കൈനകരി ഷാജി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസന്നൻ കരീമഠം, എം.കെ ശശിയപ്പൻ, സോമനാഥൻ (പി.ആർ.ഒ), പി.കെ.കമലാസനൻ, ഓ.ആർ.രംഗലാൽ, അനിരുദ്ധൻ മുട്ടുംപുറം, മോഹനൻ ശരൺ ഭവൻ എന്നിവർ പ്രസംഗിച്ചു. രണ്ടാം ദിവസമായ ഇന്ന് രാവിലെ 9.30ന് നടക്കുന്ന സമ്മേളനത്തിൽ പി.കെ.വിദ്യാധരൻ അദ്ധ്യക്ഷനാകും. അനിരുദ്ധൻ മുട്ടുംപുറം മുഖ്യപ്രഭാഷണം നടത്തും. എ.കെ.രംഗൻ, വേണു തോട്ടുപുറം എന്നിവർ സംസാരിക്കും.