ചങ്ങനാശേരി : കേരളാ സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ചങ്ങനാശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കുരിശുമ്മൂട്ടിലെ ധീര ജവാൻ സ്മൃതി മണ്ഡപത്തിൽ പ്രതിഷേധ ധർണ നടത്തി. വാഴപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് സിബിച്ചൻ പ്ലാമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ലെഫ്റ്റ് കേണൽ എസ്.കെ. കുറുപ്പ്, സർജന്റ് ജോയി പാറയ്ക്കൽ എന്നിവർ പങ്കെടുത്തു.