sabha

കോട്ടയം: സഭാ തർക്കത്തിൽ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച ആഭ്യന്തര സെക്രട്ടറിയുടെയും ജില്ലാ കളക്ടറുടെയും പ്രവൃത്തി സഭയ്‌ക്കെതിരാണെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.

ഓർത്തഡോക്‌സ് സഭയ്ക്ക് എതിരായ രാഷ്ട്രീയ നീക്കത്തിന് ഒപ്പം ഉദ്യോഗസ്ഥ വിഭാഗത്തിന്റെ പങ്ക് കൂടി തെളിഞ്ഞിരിക്കുകയാണ്. ആഭ്യന്തര സെക്രട്ടറി കൊടുത്ത സത്യവാങ്ങ്മൂലം ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നറിയാൻ ആഗ്രഹമുണ്ട്. വിശ്വാസ തർക്കത്തിൽ കോടതിവിധികൾക്ക് ഒപ്പമാണെന്ന് പലവട്ടം ആവർത്തിച്ച സർക്കാർ സഭാതർക്കത്തിൽ മാത്രം വിധികൾ നടപ്പാക്കാൻ അവധിക്ക് അപേക്ഷ നൽകി. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് തിരിച്ചറിയാനുളള വിവേകം വിശ്വാസികൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരും

പത്രസമ്മേളനത്തിൽ പങ്കെടുത്തു.