ex

കുറവിലങ്ങാട്: പെൻഷൻ തുകയിൽ കുറവ് വരുത്തുന്നതിനെതിരെയും വിരമിക്കൽ പ്രായം കൂട്ടുന്നതിനെതിരെയും എക്‌സ് സർവീസസ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് പ്രതിഷേധധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ് എം.ജി. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.എം ജോസഫ്, യൂണിറ്റ് സെക്രട്ടറി റ്റി.സി. ജോർജ്ജ്, ക്യാപ്റ്റൻ റ്റി.ജെ. നോബർട്ട്, മഹിളവിംഗ് പ്രസിഡന്റ് ഇന്ദിര ജെ.നായർ, റ്റി.എ. മാത്യു എന്നിവർ പ്രസംഗിച്ചു. മഹിളവിംഗ് സെക്രട്ടറി ജെസി ജോർജ്ജ്, യൂണിറ്റ് അംഗങ്ങളായ സിറിയ്ക് തോമസ്,ചന്ദ്രശേഖർ,സെബാസ്റ്റ്യൻ മാത്യു,ഒ.വി. ഷാജി, ക്യാ്ര്രപൻ പി.ആർ. സോമൻ,കെ.സി. ശേഖരൻനായർ,കെ.എസ്. ഷാജി, ജോർജ്ജ് ജോസഫ്, അജിത്കുമാർ കെ.ആർ എന്നിവർ പങ്കെടുത്തു.