ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിൽ ഇന്ന് ലോക പ്രമേഹ ദിനാചരണം നടത്തും. ഇന്ന് മുതൽ 21 വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പ് ഡോ. ആന്റണി എ.തോമസിന്റെ നേതൃത്വത്തിൽ നടക്കും. ക്യാമ്പിന്റെ ഭാഗമായി ഡോക്ടർ കൺസൾട്ടേഷൻ, ഡയറ്റ് കൺസൾട്ടേഷൻ തുടങ്ങിയവയ്‌ക്കൊപ്പം ബോഡി മാസ് ഇൻഡക്‌സ്, ബയോതെസിമെട്രി, ജി.ആർ.ബി.എസ്. പരിശോധനകളും സൗജന്യമായിരിക്കും. മറ്റ് ചില പരിശോധനകൾക്ക് 25ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9526998666, 8606998395 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി ഡയറക്ടർ ഫാ. തോമസ് മംഗലത്ത് അറിയിച്ചു.