ex-services

കട്ടപ്പന: എക്‌സ് സർവീസസ് ലീഗിന്റെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ ധർണ നടത്തി. വിമുക്ത ഭടൻമാരുടെ പെൻഷൻ വെട്ടിക്കുറയ്ക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. യൂണിറ്റ് പ്രസിഡന്റ് ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എൻ. ഗോപിനാഥൻ, സെക്രട്ടറി സാബു മാത്യു, ട്രഷറർ സുഭാഷ്, ടി.പി. സ്‌കറിയ തുടങ്ങിയവർ പങ്കെടുത്തു.