കട്ടപ്പന: എസ്റ്റേറ്റിലെ കുളത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻമേട് വെള്ളിമല മംഗളം എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന പരമനെ(60) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിമലയിലെ തന്നെയുള്ള സ്വകാര്യ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. കുളത്തിനു സമീപത്തു നിന്ന് ഇദ്ദേഹത്തിന്റെ വസ്ത്രങ്ങളും കണ്ടെത്തി. ഇദ്ദേഹം കുളത്തിൽ നീന്താൻ പോകാറുണ്ടായിരുന്നു. കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ലക്ഷ്മിയാണ് ഭാര്യ.