gunda

കോട്ടയം: സ്വർണ വ്യാപാരിയെ കുടുക്കിയ ഹണിട്രാപ്പിന്റെ മുഖ്യ ആസൂത്രകൻ കുടമാളൂർ സ്വദേശി അരുൺ ഗോപനെതിരെ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. കഴിഞ്ഞ മാസം കോട്ടയം കളക‌്‌ടേറ്റിനു സമീപത്തെ അപ്പാർട്ട്മെൻ്റിൽ വിളിച്ചു വരുത്തി സ്വർണ വ്യാപാരിയിൽ നിന്ന് മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണിത്. തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് , ഇയാളുടെ മൂന്നാം ഭാര്യ ഫസീല , ഉദിനൂർ അൻസാറിന്റെ ഭാര്യ സുമ , പടന്ന അൻസാർ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ മുഖ്യ ആസൂത്രകൻ അരുൺ ഗോപനാണെന്നു കണ്ടെത്തിയത്. ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പൊലീസ് പാരിതോഷികം വാ‌ഗ്‌ദാനം ചെയ്തിട്ടുണ്ട്. ഫോൺ: ഇൻസ്‌പെക്ടർ 9497987072. എസ്.ഐ - 9497980328