കോട്ടയം : 26ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കിന് മുന്നോടിയായി ബെഫിയുടെ വെർച്യുൽ ജില്ലാ കൺവെൻഷൻ അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പണിമുടക്കിൽ മുഴുവൻ ബാങ്ക് ജീവനക്കാരും പങ്കെടുക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പട്ടു. സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.പി.ശ്രീരാമൻ സംസാരിച്ചു.