കുമരകം : വർഷങ്ങളായി തകർന്നു കിടന്ന എട്ടങ്ങാടി- കിഴക്കേത്തറ കോളനി റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. രോഗികളും വയോധികരും ഉൾപ്പെടെയുള്ളവർ മഴക്കാലത്ത് ചെളിവെള്ളത്തിലൂടെയാണ് ഇതുവഴി യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കേരളകൗമുദി ഇത് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് മുടങ്ങി കിടന്നിരുന്ന നിർമ്മാണം വേഗത്തിലാക്കി റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്തത്. അഞ്ച് ലക്ഷം രൂപ വാർഡ് വികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ പ്രളയ ഫണ്ടിൽ നിന്നുമാണ് അനുവദിച്ചത്. മുൻപ് പണി ആരംഭിച്ചെങ്കിലും റോഡുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കാലതാമസം നേരിട്ടതെന്ന് പഞ്ചായത്തംഗം അഡ്വ.വിഷ്ണു മണി പറഞ്ഞു. ആദ്യ ഘട്ടമായി കിഴക്കേത്തറ കോളനി വരെയുള്ള റോഡാണ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.