പാലാ : കേരള ജനപക്ഷം പാലാ നിയോജക മണ്ഡലം യൂത്ത് പ്രസിഡന്റ് രാജേഷ് കാവിപറമ്പിലും അനുയായികളും ജോസ് വിഭാഗത്തിൽ ചേർന്നു. കേരളാ കോൺഗ്രസ് (എം) മുത്തോലി മണ്ഡലം പ്രസിഡന്റ് റ്റോബിൻ കെ അലക്‌സ് മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. മീനച്ചിൽ വാർഡ് പ്രസിഡന്റ് സജു ആനക്കല്ലുംമുകളേൽ, മുത്തോലി ഈസ്റ്റ് ബാങ്ക് ബോർഡ് അംഗം ടോമി തകിടിയേൽ, മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് ബേബി കപ്പിലുമാക്കൽ,കെ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ടോമി തുണ്ടത്തിൽ തുടങ്ങിയവർ പങ്കെടുുത്തു.