kanam-rajendran

കോട്ടയം: ഇടതു സർക്കാരിന്റെ ഇമേജിന് കോട്ടം തട്ടിയോ എന്ന് വിലയിരുത്തേണ്ടത് മാദ്ധ്യമങ്ങളല്ല ജനങ്ങളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്വർണകള്ളക്കടത്ത്, ലൈഫ് കേസുകൾ സർക്കാരിന്റെ ഇമേജിന് കോട്ടം വരുത്തിയെന്ന അഭിപ്രായം സി.പി.ഐക്കില്ല. വികസനത്തിന് ഒരു വോട്ടെന്നതാണ് ‌ഞങ്ങളുടെ മുദ്രാവാക്യം.സ്വർണം ആര് കടത്തി ആർക്ക് വിതരണം ചെയ്തു എന്നു കണ്ടുപിടിക്കാൻ ഇനിയും കഴിയാത്ത കേന്ദ്ര ഏജൻസികൾ പ്രതികളുടെ മൊഴികൾ കഥകളാക്കി പുകമറ സൃഷ്ടിക്കുകയാണ്. നിയമസഭയുടെ അധികാരത്തെക്കുറിച്ചു പറയേണ്ടത് ഇ.ഡിയല്ല

എൽ.ഡി.എഫിൽ രണ്ടാം കക്ഷി സി.പി.ഐയാണ്. കേരള കോൺഗ്രസ് ജോസ് വിഭാഗം വന്നതോടെ അതു മാറില്ല. 19 സീറ്റുള്ള സി.പി.ഐയോട് മത്സരിക്കാൻ രണ്ട് സീറ്റുള്ള കേരളാ കോൺഗ്രസ് ജോസ് വിഭാഗം ആയിട്ടില്ല. കോട്ടയത്ത് കേരളാ കോൺഗ്രസ് ഒന്നാം കക്ഷിയെന്ന സി.പി.എം അഭിപ്രായം സി.പി.ഐക്കില്ലെന്നും കാനം പറഞ്ഞു.