pc

പാലാ : കേരള ജനപക്ഷം സെക്യുലർ പാർട്ടി കോട്ടയം ജില്ലാ പഞ്ചായത്തിലെ 4 സീറ്റുകളിൽ മത്സരിക്കുമെന്ന് ചെയർമാൻ പി.സി. ജോർജ് പാലായിൽ അറിയിച്ചു. പൂഞ്ഞാർ ഡിവിഷനിൽ ഷോൺ ജോർജും ഭരണങ്ങാനത്ത് സജി എസ്. തെക്കലും എരുമേലിയിൽ അനീഷ് വാഴയിലും മുണ്ടക്കയത്ത് സംവരണസീറ്റിൽ രാജമ്മയും മത്സരിക്കും. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഈരാറ്റുപേട്ട ബ്ലോക്കിലെ എല്ലായിടത്തും സ്ഥാനാർത്ഥിയുണ്ടാകും.

പാലാ മുനിസിപ്പാലിറ്റിയിൽ കുര്യാക്കോസ് പടവൻ നയിക്കുന്ന മുന്നണിക്ക് പിന്തുണ നൽകും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് താൻ തന്നെ ജനവിധി തേടുമെന്ന് ജോർജ് പറഞ്ഞു.