പാലാ : ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ജനപക്ഷം സ്ഥാനാർത്ഥിയായി സജി എസ് തെക്കേലിനെ പി.സി.ജോർജ് എം.എൽ.എ പ്രഖ്യാപിച്ചു. ജനപക്ഷം പാലാ നിയോജകമണ്ഡലം പ്രസിഡന്റാണ്. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡന്റ്, ഐങ്കൊമ്പ് നന്മ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. കുണിഞ്ഞി ചിറയിൽ കുടുംബാംഗമായ സിനിയാണ് ഭാര്യ. എമിൻ, ലുലു എന്നിവരാണ് മക്കൾ.