മുണ്ടക്കയം : കൂട്ടിക്കൽ പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനയോഗം ഒരുവിഭാഗം നേതാക്കൾ
ബഹിഷ്‌കരിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ മണ്ഡലം പ്രസിഡന്റും, മുൻമണ്ഡലം പ്രസിഡന്റും വിവേചനം കാട്ടിയെന്നാരോപിച്ചായിരുന്നു ബഹിഷ്‌കരണം. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അബ്ദു ആലസംപാട്ടിൽ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.ആർ.രാജി, നിയാസ് പാറയിൽപുരയിടം, കെ.കെ.ഷിജു എന്നിവരുടെ നേതൃത്വത്തിലുളള പ്രവർത്തകരാണ് യോഗം ബഹിഷ്‌കരിച്ചത്. വിവിധ വാർഡുകളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുവെന്നും നേതാക്കൾ അറിയിച്ചു.