ചങ്ങനാശേരി: മണ്ഡല, മകരവിളക്ക് കാലത്ത് വ്രതാനുഷ്ഠാനം വീടുകളിൽ മതിയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ സർക്കുലർ. കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രദർശനം സാദ്ധ്യമാകാത്ത സാഹചര്യത്തിലാണ് കരയോഗാംഗങ്ങൾക്കായി സർക്കുലർ ഇറക്കിയത്.
'' കൊവിഡ് മൂലം ക്ഷേത്രദർശനം നിയന്ത്രിച്ചിരിക്കുന്നതിനാൽ വ്രതാനുഷ്ഠാനം സ്വന്തം വീടുകളിൽ നടത്തണം. വീടുകൾ വൃത്തിയോടെ സൂക്ഷിച്ച് ആരാധനാ മൂർത്തിയെ മനസിൽ ധ്യാനിച്ചാൽ മാത്രമേ ഇതുവരെ സംരക്ഷിച്ച ആചാരാനുഷ്ഠാനങ്ങൾ നിലനിറുത്താൻ കഴിയൂയെന്നും സർക്കുലറിൽ പറയുന്നു.