കുമരകം : ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിരിപ്പുകാലാ ശ്രീനാരായണ അന്തർദേശീയ കേന്ദ്രത്തിൽ നടക്കുന്ന ത്രിദിന ശ്രീനാരായണ കൺവെൻഷൻ ഇന്ന് സമാപിക്കും. ഇന്ന് 2 ന് നടക്കുന്ന സമാപന സമ്മേളനം സ്വാമി അസ്പർശാനന്ദ (ശിവഗിരി മഠം) ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ പൊലീസ് സൂപ്രണ്ട് കെ.എൻ.ലാൽ മുഖ്യപ്രഭാഷണം നടത്തും. ഗുരുവിന്റെ വിശ്വദർശനം വിഷമാക്കി സഭാ കേന്ദ്ര സമിതിയംഗം കെ.കെ. സരളപ്പൻ പ്രഭാഷണം നടത്തും. കുറിച്ചി സദൻ, ബാബുരാജ് വട്ടോടിൽ, കെ.എൻ.ലാൽ, ഷിബു മൂലേടം, അനിരുദ്ധൻ മുട്ടുംപുറം, സദാനന്ദൻ വിരുപ്പുകാല, സുകുമാരൻ വാകത്താനം, കെ.ആർ.ദിനചന്ദ്രൻ, ഷൈലജ പൊന്നപ്പൻ, സി.കെ.വിശ്വൻ, എസ്.പി.മനോഹരൻ, സന്ധ്യ മഞ്ചാടിക്കരി, എം.എൻ.രാജപ്പൻ എന്നിവർ പ്രസംഗിക്കും.