അടിമാലി :എസ്എൻഡിപി യോഗം അടിമാലി യൂണിയനിലെ യൂത്ത് മൂവ്‌മെന്റിന്റെയും സൈബർ സേനയുടെയും ഭാരവാഹികളെ തിരഞ്ഞെടുത്തു.യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായി എസ് കിഷോർ( പ്രസിഡന്റ് )ബാബുലാൽ വെള്ളത്തൂവൽ (സെക്രട്ടറി ), ദീപു മരക്കാനം (വൈസ് പ്രസിഡന്റ്) എന്നിവരടങ്ങിയ 16 അംഗ ഭരണസമതിയെ തിരഞ്ഞെടുത്തു.സൈബർസേന ഭാരവാഹികളായി മനു മുതുവാൻകുടി (ചെയർമാൻ) യോഗേഷ് കല്ലാർകുട്ടി(കൺവീനർ) എന്നിവടങ്ങിയ 9 അംഗ ഭരണ സമതിയും തിരഞ്ഞെടുത്തു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് സുനു രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി ജയൻ കല്ലാർ,അഡ്വ.നൈജു രവീന്ദ്രനാഥ്,സന്തോഷ് മാധവൻ തുടങ്ങിയവർ പങ്കെടുത്തു.