പൊൻകുന്നം: ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ശിശുദിന പരിപാടിയിൽ ഓൺലൈനായി ഭരതനാട്യം അവതരിപ്പിച്ച് പൊൻകുന്നം സ്വദേശി അമൃതാനന്ദ്. കാലിന് വൈകല്യമുള്ള അമൃതാനന്ദ് വർഷങ്ങളായി സ്‌കൂൾ കലോത്സവത്തിൽ നൃത്ത ഇനങ്ങളിൽ വിജയിയാണ്. കാഞ്ഞിരപ്പള്ളി, തൃശൂർ ബി.ആർ.സികൾ ചേർന്ന് നടത്തിയ ഓൺലൈൻ പരിപാടിയിലാണ് പ്ലസ്ടു പഠനം കഴിഞ്ഞ കെ.ആർ.അമൃതാനന്ദ് നൃത്തം അവതരിപ്പിച്ചത്. പൊൻകുന്നം കണ്ണച്ചംകുന്നേൽ അമൃതം വീട്ടിൽ രാജഗോപാലൻ നായരുടെയും സുമ വി.നായരുടെയും മകനാണ്. പനമറ്റം രാധാദേവിയുടെ ശിക്ഷണത്തിൽ നൃത്താഭ്യസനം തുടരുന്ന അമൃതാനന്ദ് ഗുരുദക്ഷിണ നൽകിയാണ് ഓൺലൈൻ അരങ്ങിലേക്ക് കടന്നത്.