ഇടിമിന്നലിൽ വീടിന് നാശനഷ്ടം
ചിറക്കടവ് : ചെന്നാക്കുന്ന് തയ്യിൽ രത്‌നമ്മയുടെ വീടിന് ഇടിമിന്നലിൽ നാശം. വീടിന്റെ ഭിത്തിയുടെ കട്ട ഇളകിത്തെറിച്ചു. ജനലിന്റെ തടികൊണ്ടുള്ള ഭാഗവും ചിതറിപ്പോയി. വയറിംഗും വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. രത്‌നമ്മയും മകൻ പ്രതീഷും സംഭവസമയത്ത് വീട്ടിലില്ലാതിരുന്നതിനാൽ ആളപായമൊഴിവായി.