പൊൻകുന്നം : തെക്കേത്തു കവല ജംഗ്ഷനിൽ ഓട്ടോസ്റ്റാൻഡിൽ നിന്നിരുന്ന തണൽ മരത്തിന്റെ ശിഖരം വീണ് ഓട്ടോറിക്ഷയും ഒരു തട്ടുകടയും തകർന്നു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. തടിപ്പണി തൊഴിലാളി കളമ്പുകാട്ടുകവല പടിഞ്ഞാട്ടേയിൽ റെജി ചെന്നായ്ങ്കൽ ബിജുവിന്റെ ഓട്ടോറിക്ഷയിൽ കയറുന്നതിനിടെയാണ് ശിഖരം ഓട്ടോയുടെ മുകളിൽ വീണത്. ബിജുവും റെജിയും പരിക്കേൽക്കാരെ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തുള്ള തകടിക്കൽ ജയന്റെ തട്ടുകടയും പൂർണ്ണമായും തകർന്നു.