പൊൻകുന്നം : ദേശീയപാതയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിന് മുൻപിലെ സീബ്രാലൈനിൽ യാത്രക്കാർ സഞ്ചരിക്കുന്നത് സുരക്ഷിതത്വമില്ലാതെ. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾക്കിടയിലൂടെ ജിവൻപണയം വച്ചാണ് കുട്ടികളടക്കം റോഡ് കുറുകെ കടക്കുന്നത്. ബസ് സ്റ്റാൻഡിലേക്കുള്ള യാത്രക്കാർ ഏറെ സമയം കാത്തുനിന്നാലും വാഹനങ്ങൾ നിറുത്തി കൊടുക്കില്ല. പൊലീസിന്റെ സേവനവുമില്ല. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവാകുന്നത്.