ഇളങ്ങുളം: ധർമശാസ്താക്ഷേത്രത്തിൽ എല്ലാവർഷവും വൃശ്ചികം ഒന്നിന് നടത്തുന്ന കരിക്കേറ് വഴിപാട് ഇത്തവണ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ഭക്തർ നാളെ 9 ന് മുൻപ് കരിക്കുകൾ സമർപ്പിച്ച് മടങ്ങണം. മൂഴിക്കൽ ശ്രീധരന്റെ കാർമികത്വത്തിലാണ് മലദൈവപ്രീതിക്കായുള്ള കരിക്കേറ് നടത്തുന്നത്.