dcc

കോട്ടയം : ഭാരതത്തെ ആധുനികയുഗത്തിന്റെ കാഴ്ചപ്പാടിലേക്ക് മാറ്റിയത് ജവഹർലാൽ നെഹ്‌റുവാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നെഹ്‌റു ജന്മവാർഷിക ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, ടോമി കല്ലാനി, ലതിക സുഭാഷ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, യൂജിൻ തോമസ്, എം.പി സന്തോഷ്‌ കുമാർ, ബാബു കെ കോര, ബോബി ഏലിയാസ്, എം ജി ശശിധരൻ, നന്തിയോട് ബഷീർ, ബോബൻ തോപ്പിൽ, എൻ. എസ് ഹരിച്ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.