sasi

കോട്ടയം: രാജ്യത്തിന്റെ മതനിരപേക്ഷ ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുത്വ വർഗീയതയിലൂന്നിയ ദേശീയത വളർത്തി രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാനാണ് ഹിന്ദുത്വ സംഘടനകൾ ശ്രമിക്കുന്നതെന്ന് ഡോ. ശശി തരൂർ എം.പി. പറഞ്ഞു. ചെറുകര സണ്ണി ലൂക്കോസ് രചിച്ച 'ചരിത്രത്തിന്റെ വർഗീയവത്കരണം മതനിരപേക്ഷ ഇന്ത്യയിൽ' എന്ന പുസ്തകത്തിന്റെ പ്രകാശനം കോട്ടയം എസ്.പി.സി.എസ്. ഹാളിൽ ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സുരേഷ് കുറുപ്പ് എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., വി.എൻ. വാസവൻ , ഡോ. ബാബു ചെറിയാൻ, ഡിജോ കാപ്പൻ, ചെറുകര സണ്ണി ലൂക്കോസ്, അജിത്ത് ശ്രീധർ എന്നിവർ പ്രസംഗിച്ചു.